must++ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ 8,165 കോ​ടി​യു​ടെ കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളും

50,000 രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുന്നത് ബംഗളൂരു: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽനിന്നെടുത്ത 8,165 കോടി രൂപയുടെ കാർഷിക വായ്പകൾ കർണാടക സർക്കാർ എഴുതിത്തള്ളും. കർഷക​െൻറ 50,000 രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുന്നത്. സർക്കാർ തീരുമാനം 22.27 ലക്ഷം കർഷകർക്ക് പ്രയോജനപ്പെടും. കാർഷിക വായ്പകൾ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. ''സംസ്ഥാനത്തെ കർഷകർ ദുരിതത്തിലാണ്. വായ്പകൾ എഴുതിത്തള്ളമെന്ന് അവർ ആവശ്യപ്പെടുന്നു. സംസ്ഥാനത്തി​െൻറ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെങ്കിലും സർക്കാറിന് കർഷകർക്കൊപ്പം നിൽക്കണം. കാർഷിക മേഖലയുടെ താൽപര്യം കണക്കിലെടുത്താണ് സഹകരണ ബാങ്കുകളിൽനിന്നെടുത്ത ചെറുകിട വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചത്,'' മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 20 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുന്നത്. വായ്പകുടിശ്ശികയും എഴുതിത്തള്ളും. കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സർക്കാറിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിന് തയാറെടുക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് സർക്കാർ പ്രഖ്യാപനം. മധ്യപ്രദേശിലെ കർഷകപ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെടിവെപ്പിൽ ആറു പേർ മരിച്ചത് വൻ വിവാദമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ കർഷകരെ കൂടെ നിർത്താൻ തീരുമാനം സഹായിക്കും. ഒരു ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കർഷക സംഘടനകളും ജനതാദൾഎസ് ഉൾപ്പെടെയുള്ള പാർട്ടികളും തീരുമാനത്തെ സ്വാഗതം ചെയ്തു. ദേശസാത്കൃത ബാങ്കുകളിൽനിന്നും ഗ്രാമീണ ബാങ്കുകളിൽനിന്നും കർഷകരെടുത്ത വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൊത്തം കാർഷിക വായ്പയുടെ 20 ശതമാനം മാത്രമാണ് സഹകരണ ബാങ്കുകളിലുള്ളത്. ബാക്കി 80 ശതമാനവും കേന്ദ്ര സർക്കാറിന് കീഴിലുള്ള ദേശസാത്കൃത, ഗ്രാമീണ ബാങ്കുകളിലും മറ്റുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെ, പഞ്ചാബ്, മഹാരാഷ്ട്ര സർക്കാറുകൾ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനമെടുത്തിരുന്നു. അനീസ് മൊയ്തീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.