യോഗദിനത്തിൽ മണൽശിൽപം തീർത്ത്​ ആയുർവേദ വിദ്യാർഥികൾ

കണ്ണൂർ: യോഗദിനാചരണത്തോടനുബന്ധിച്ച് പരിയാരം ആയുർവേദ കോളജ് വിദ്യാർഥികൾ പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്ത് യോഗ പ്രദർശനം നടത്തി. കോളജ് യൂനിയ​െൻറയും എൻ.എസ്.എസ് യൂനിറ്റി​െൻറയും നാഷനൽ ആയുർവേദ മിഷ​െൻറയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളജിൽനിന്നുള്ള നൂറോളം വിദ്യാർഥികളാണ് പരിപാടിയിൽ പെങ്കടുത്തത്. ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ ഷൈൻജിത്ത്, വിനേഷ്, മനു, പ്രദീപൻ തുടങ്ങിയവർ ശിൽപമൊരുക്കുന്നതിൽ നേതൃത്വം നൽകി. പരിപാടിക്ക് യൂനിയൻ ചെയർമാൻ മുഹമ്മദ് അലീഫ്, ഭാരവാഹികളായ കെ.ജെ. ശരവണൻ, ആർ.ആർ. മുക്തി, പി. ദേവിക എന്നിവർ നേതൃത്വം നൽകി. ആരോഗ്യം നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യം വിളിച്ചോതുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.