ജില്ലയിൽ 18 പേർക്കുകൂടി ​െഡങ്കിപ്പനി; ഒരാൾക്ക്​ മലേറിയ

കണ്ണൂർ: പനിബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ 18 പേർക്കുകൂടി െഡങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. െഡങ്കി പ്പനിക്ക് പുറമെ ചൊവ്വാഴ്ച നാലുപേർക്കും ബുധനാഴ്ച ഒരാൾക്കും മലേറിയ ബാധിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിലായി 1608 പേരാണ് പനി ചികിത്സക്കായി ആശുപത്രികളിലെത്തിയത്. ചൊവ്വാഴ്ച 1524 പേരായിരുന്നു പനിബാധിച്ച് ചികിത്സ തേടിയത്. ചപ്പാരപ്പടവ്, കൊളച്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളി, ചേലോറ സ്വദേശികളായ രണ്ടുപേർ എന്നിവർക്കാണ് ചൊവ്വാഴ്ച മലേറിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. കോർപറേഷൻ പരിധിയിലെ ധനലക്ഷ്മി ആശുപത്രിക്ക് സമീപവാസിയായ ആൾക്കാണ് ബുധനാഴ്ച മലേറിയ സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് ജോലിയിലേർപ്പെട്ടിരുന്ന ഇയാൾ പനിബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ജില്ല ആശുപത്രിയിൽ നടന്ന ചികിത്സയിലാണ് ഇയാൾക്ക് മലേറിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. ജനുവരി മുതൽ ജൂൺ 21 വരെയുള്ള ആരോഗ്യ വകുപ്പി​െൻറ കണക്കുപ്രകാരം ജില്ലയിൽ 107707 പേരാണ് പനിബാധിച്ചതിനെ തുടർന്ന് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.