ഫെസിലിറ്റേഷൻ സെൻറർ ഉദ്​ഘാടനം

ഉരുവച്ചാൽ: എരട്ടേങ്ങലിൽ ക്ഷീരോൽപാദന സഹകരണസംഘത്തിൽ ആരംഭിച്ച ഫാർമേഴ്‌സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സ​െൻറർ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ അധ്യക്ഷത വഹിച്ചു. ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെയിൻ ജോർജ് ധനസഹായവിതരണം നടത്തി. ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ പേരാവൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. വിജിത്ത് ആദരിച്ചു. കെ.കെ. സനിൽകുമാർ, ടി. നാരായണൻ, വൈസ് പ്രസിഡൻറ് പി. മൈഥിലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. ശാന്ത, ബ്ലോക്ക് പഞ്ചായത്തംഗം വി. ഹൈമാവതി, പഞ്ചായത്തംഗം എ. ജയരാജൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വിജയൻ, കെ. ഗോപി, കാഞ്ഞിലേരി ബാങ്ക് പ്രസിഡൻറ് ടി. നാരായണൻ, വി. കുഞ്ഞിക്കണ്ണൻ, കെ.കെ. നന്ദനൻ, ശശി മാസ്റ്റർ, ബിജു സ്കറിയ, ഡോ. ജയപ്രഭ, അമല ലഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.