പ്ലസ്​ വൺ: 17,467 പേർ പ്രവേശനം നേടി

കണ്ണൂർ: പ്ലസ് വൺ ഒന്നാം അലോട്ട്മ​െൻറി​െൻറ സമയം കഴിഞ്ഞപ്പോൾ ജില്ലയിൽ 17,467 കുട്ടികൾ പ്രവേശനം നേടി. ആദ്യ അലോട്ട്മ​െൻറിൽ ഉൾപ്പെട്ട 19,009 കുട്ടികളിൽ 17,467 പേരാണ് പ്രവേശനം നേടിയത്. ഇതിൽ 9416 പേർ സ്ഥിര അഡ്മിഷനും 8051 പേർ താൽക്കാലിക അഡ്മിഷനുമാണ് നേടിയത്. ആദ്യ അലോട്ട്മ​െൻറിൽ ഉൾപ്പെട്ട 1542 പേർ അഡ്മിഷൻ നേടിയില്ല. ആകെ 25,197 സീറ്റിൽ 7730 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. ഇവയിലേക്ക് അടുത്ത അലോട്ട്മ​െൻറുകളിൽ പ്രവേശനം നടക്കും. സ്ഥിര അഡ്മിഷൻ നേടിയവരിൽ 1713 പേർ ഹയർ ഒാപ്ഷൻ ഡിലീറ്റ് ചെയ്താണ് പ്രവേശനം ഉറപ്പാക്കിയത്. 1625 പേർ സെലക്ടിവ് ഹയർ ഒാപ്ഷനും റദ്ദാക്കി പ്രവേശനം നേടി. സി.ബി.എസ്.ഇക്ക് അലോട്ട്ചെയ്ത 1388 പേരിൽ 385 പേരാണ് സ്ഥിര അഡ്മിഷൻ നേടിയത്. 723 പേർ താൽക്കാലിക അഡ്മിഷൻ നേടിയപ്പോൾ 280 പേർ പ്രവേശനം ഉറപ്പാക്കിയില്ല. ജില്ലയിൽ ആകെ 37,510 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്. 20 ശതമാനം സീറ്റ് വർധനയുണ്ടായെങ്കിലും 10,000ത്തിലധികം കുട്ടികൾക്ക് ഇൗവർഷം റെഗുലർ ഉപരിപഠനത്തിന് അവസരം ലഭിക്കില്ല. ജൂൺ 27 വരെ ആദ്യ അലോട്ട്മ​െൻറ് പ്രകാരമുള്ളവർക്ക് അഡ്മിഷൻ നേടാവുന്നതാണ്. തുടർന്ന് സപ്ലിമ​െൻററി അലോട്ട്മ​െൻറുകൾ നടക്കും. ജൂൺ 28ന് ക്ലാസുകൾ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.