റമദാൻ വിശേഷം

27ാം രാവിനെ ധന്യമാക്കാൻ... കോഴിക്കോട്: റമദാനിൽ ഏറെ പുണ്യം കൽപിക്കപ്പെടുന്ന ലൈലത്തുൽ ഖദ്റിന് സാധ്യതയുള്ള ഒറ്റയായ രാവുകളിലെ പ്രധാന ദിവസങ്ങളിലൊന്നായ 27ാം രാവാണ് ബുധനാഴ്ച. ഇന്ന് പള്ളികൾ ഇഅ്തികാഫ് ഇരിക്കുന്നവരെക്കൊണ്ട് നിറയും. ചില പള്ളികളിൽ പ്രത്യേക പ്രാർഥന മജ്ലിസ് സംഘടിപ്പിച്ചിട്ടുണ്ട്. ദീർഘനേര നമസ്കാരവും പ്രാർഥനയുമായി വിശ്വാസികൾ പള്ളികളിൽ കഴിയുന്ന ദിനമാണിന്ന്. ചില മഹല്ലുകൾ ലഘു ഭക്ഷണവും അത്താഴവുമൊക്കെ പള്ളികളിൽ വിതരണം ചെയ്യാനും സൗകര്യമൊരുക്കുന്നുണ്ട്. അവസാന പത്തിലെ ഒറ്റയായ രാവുകളിലാണ് ആയിരം മാസത്തെക്കാൾ പുണ്യമേറിയ ലൈലത്തുൽ ഖദ്റെന്നാണ് ഹദീസുകളിലുള്ളത്. മലക്കുകൾ ഭൂമിയിലേക്കിറങ്ങുകയും ദൈവകാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളും ചൊരിയുന്ന രാവിൽ ഉൾപ്പെടാൻ വിശ്വാസികൾ ഉറക്കമില്ലാതെ ഖുർആൻ പാരായണത്തിലും പ്രാർഥനയിലും മുഴുകുകയും െചയ്യുന്ന വേള. ചില പ്രദേശങ്ങളിൽ 27ാം രാവിന് പരമ്പരാഗതമായി പുലർത്തിപ്പോരുന്ന ചില ആചാരങ്ങളും നിലവിലുണ്ട്. ബന്ധുക്കൾക്കും അയൽക്കാർക്കും പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്ന പതിവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.