പള്ളിക്കര സ്​കൂളിന് ജില്ല ബാങ്ക് കുടിവെള്ള ടാങ്ക് നൽകി

ബേക്കൽ: ജില്ല സഹകരണ ബാങ്ക് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിക്കര ജി.എം.യു.പി സ്കൂളിന് കുടിവെള്ള ടാങ്ക് നൽകി. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര കുടിവെള്ള ടാങ്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് മുക്കൂട് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.ടി. ആയിഷ, പ്രധാനാധ്യാപകൻ കെ.പി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ജില്ല സഹകരണ ബാങ്ക് പള്ളിക്കര ശാഖ മാനേജർ സി.വി. രാജേഷ്കുമാർ സ്വാഗതവും അധ്യാപകൻ രാജീവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.