അരവത്ത് വയലിൽ മഴ മഹോത്സവം

തച്ചങ്ങാട്: പുലരി സാംസ്‌കാരിക കേന്ദ്രം, വയനാട് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂൺ 24, 25 തീയതികളിൽ അരവത്ത് വയല്‍ കേന്ദ്രീകരിച്ച് മഴ മഹോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അഞ്ഞൂറിൽപരം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ ഷൈജു പറഞ്ഞു. വിത്തു പ്രദര്‍ശനം, കൈമാറ്റം, കാര്‍ഷിക സെമിനാർ എന്നിവയുണ്ടാകും. യോഗത്തിൽ വി.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ. ബാലകൃഷ്ണന്‍, കുടുംബശ്രീ ചെയര്‍പേഴ്സന്‍ ഗീത, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗം സരസ്വതി, കണ്‍വീനര്‍ സുരേഷ്ബാബു കുതിരക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.