അനുമോദിച്ചു

മുളിയാർ: കണ്ണൂർ യൂനിവേഴ്സിറ്റി ബി.എസ്സി രസതന്ത്രം പരീക്ഷയിൽ കാസർകോട് ഗവ. കോളജിലെ എൻ.പി. നിമിഷ ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നതവിജയം കരസ്ഥമാക്കി. മല്ലം അമ്മങ്കോട് ഉപേന്ദ്ര​െൻറയും ശ്രീലതയുടെയും മകളാണ്. നിമിഷയെ മല്ലം വാർഡ് യു.ഡി.എഫ് ഭാരവാഹികൾ വസതിയിലെത്തി അനുമോദിച്ചു. പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഉപഹാരം നൽകി. ശരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ബി.സി. കുമാരൻ, വേണുകുമാർ മാസ്റ്റർ, എം.കെ. ശാഫി, കെ.സി. റഫീഖ്, ശരീഫ് മല്ലത്ത്, കെ.സി. കുഞ്ഞാമു, പൊന്നപ്പൻ, മാധവൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.