നഗരസഭ കൗൺസിലർമാർക്ക്​ ബോധവത്​കരണ ക്ലാസ്​

നീലേശ്വരം: ജില്ല ശുചിത്വമിഷ​െൻറ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാർക്ക് മാലിന്യസംസ്കരണ ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭ അനക്സ് ഹാളിൽ ചെയർമാൻ കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി. രാധ, പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഡി.കെ. ശംഭു ബോധവത്കരണ ക്ലാസെടുത്തു. അസി. കോഒാഡിനേറ്റർ വി. സുകുമാരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.