മയക്കുമരുന്ന്​ വിരുദ്ധദിനാചരണം: സ്​കൂളുകളിൽ 23ന്​ ലഹരിവിരുദ്ധ പ്രതിജ്ഞ

കണ്ണൂർ: മയക്കുമരുന്ന് വിരുദ്ധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തി​െൻറ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും 23ന് പ്രത്യേക അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ഇതിനാവശ്യമായ പ്രതിജ്ഞ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ് വഴി എല്ലാ വിദ്യാലയങ്ങൾക്കും ലഭ്യമാക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷി​െൻറ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗത്തിലാണ് ഈ തീരുമാനം. മയക്കുമരുന്ന് വിരുദ്ധദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ ജൂൺ 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള എല്ലാത്തരം ലഹരിവസ്തുക്കൾക്കുമെതിരായ ബോധവത്കരണമാണ് ദിനാചരണത്തി​െൻറ ഭാഗമായി ഉദ്ദേശിക്കുന്നത്. സ്കൂൾ പരിസരങ്ങളും വിദ്യാർഥികളും മയക്കുമരുന്ന് വിൽപനസംഘങ്ങളുടെ പ്രധാന ലക്ഷ്യമാകുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വിദ്യാലയ പരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വിൽപനക്കെതിരെ ജാഗ്രത പുലർത്തണമെന്ന്് യോഗം നിർദേശിച്ചു. വിദ്യാർഥികൾ പുകയില ഉൽപന്നങ്ങൾക്കും മയക്കുമരുന്നിനും ഇരകളാകുന്നത് പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ യോഗം എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഈ പ്രവർത്തനത്തിൽ എക്സൈസിനെയും പൊലീസിനെയും സഹായിക്കണമെന്ന് യോഗം അഭ്യർഥിച്ചു. സ്കൂൾ പരിസരങ്ങളെ ലഹരിമുക്തമാക്കാൻ വിദ്യാർഥികളെ അണിനിരത്തി വിപുലമായ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം. രക്ഷിതാക്കളും നാട്ടുകാരുമടക്കമുള്ളവരുടെ പിന്തുണയും ഈ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉണ്ടാവണമെന്ന് യോഗം അഭ്യർഥിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ജയബാലൻ മാസ്റ്റർ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി. വി. സുരേന്ദ്രൻ, ലൈബ്രറി കൗൺസിൽ, കുടുംബശ്രീ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.