തൊണ്ടയാട്​ ജങ്​ഷനിൽ ബസ്​ തലകീഴായി മറിഞ്ഞ്​ 28 പേർക്ക്​ പരിക്ക്​

തൊണ്ടയാട് ജങ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 28 പേർക്ക് പരിക്ക് attn. malappuram തൊണ്ടയാട് ജങ്ഷനിൽ ബസ് തലകീഴായി മറിഞ്ഞു; 28 പേർക്ക് പരിക്ക് കോഴിക്കോട്: അമിത വേഗത്തിൽ വന്ന ബസ് തൊണ്ടയാട് ജങ്ഷനിൽ തലകീഴായി മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു. ഒരാളുടേതൊഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വെള്ളിപറമ്പ് സ്വദേശി ജയരാജ് കുമാറാണ് (53) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. എടവണ്ണപ്പാറ–കോഴിക്കോട് റൂട്ടിലോടുന്ന കെ.എൽ 11 ബി.ബി 2260 നമ്പർ സാൻട്രോ ബസാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെ അപകടത്തിൽപെട്ടത്. കോഴിക്കോേട്ടക്ക് വരവെ തൊണ്ടയാട് ജങ്ഷനിലെ സിഗ്നൽ ലൈറ്റിൽ ചുവപ്പ് തെളിയുന്നതിനുമുമ്പ് കടക്കാൻ അമിത വേഗത്തിൽ വരവെ ഇറക്കത്തിൽവെച്ച് ബസ് നിയന്ത്രണംവിട്ടു, തുടർന്ന് ബസ് ഡിവൈഡറിലെ വിളക്കുകാലിൽ ഇടിച്ച് എതിർ ട്രാക്കിലേക്ക് നീങ്ങി റോഡരികിലേക്ക് മലക്കംമറിയുകയായിരുന്നു. നെല്ലിക്കോട് ശ്രീ വിഷ്ണു ക്ഷേത്ര റോഡിലേക്കാണ് ബസ് മറിഞ്ഞത്. ഇൗ സമയം ഇതുവഴി നടന്നുേപായ മധ്യവയസ്കൻ തലനാരിഴക്കാണ് ബസിനടിയിൽപെടാതെ രക്ഷപ്പെട്ടത്. മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള റൂട്ടിലെ സിഗ്നൽ ചുവപ്പായതിനാൽ അപകടസമയം ഇൗ റോഡിൽ വാഹനങ്ങൾ ഇല്ലായിരുന്നു. ഇതാണ് വൻ ദുരന്തം ഒഴിവാക്കിയത്. തൊട്ടു മുന്നിലെ ബേക്കറിയുടെ പഴങ്ങളും മറ്റും സൂക്ഷിച്ച പെട്ടികളെല്ലാം ബസിനടിയിൽെപട്ടു. അപകടദൃശ്യം ഇൗ ബേക്കറിക്കു മുന്നിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടത്തിൽ ബസ് പൂർണമായും തകർന്നിട്ടുണ്ട്. ഒാടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടത്തെതുടർന്ന് ആളുകൾ തടിച്ചുകൂടിയതോടെ അൽപനേരം മെഡിക്കൽ കോളജ് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പൊലീസ് ക്രെയിൻ കൊണ്ടുവന്നാണ് ബസ് നിവർത്തിയത്. െഡപ്യൂട്ടി കമീഷണർ പി.ബി. രാജീവ്, അസി. കമീഷണർമാരായ ഇ.പി. പൃഥ്വിരാജ്, പി.കെ. രാജു, എ.കെ. ബാബു, ട്രാഫിക് സി.െഎ ടി.പി. ശ്രീജിത്ത്, ചേവായൂർ സി.െഎ കെ.കെ. ബിജു, മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ബസി​െൻറ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നും ഇതുപ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തതായും ട്രാഫിക് സി.െഎ ടി.പി. ശ്രീജിത്ത് പറഞ്ഞു. പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റുള്ളവർ: എൻ.െഎ.ടി സ്വദേശികളായ സുവർണ (18), വസന്തകുമാർ (45), സജിത (35), ചേവരമ്പലത്തെ ഗാർഗി (15), മണി (57), സൈതലവി (50), സോണിയ (30), ജൈസൽ കല്ലേരി (35), അബ്ദുൽ റസാഖ് (48), റിയ ചീക്കിലോട് (21), ബിലാൽ കുറ്റ്യാടി (14), മാനസ ചാലപ്പുറം (19), ശാന്തകുമാരി പൊറ്റമ്മൽ (64), ശാന്ത (48), മണി ചേളന്നൂർ (57), ശ്യാം പേരാമ്പ്ര (20), കുട്ടികൃഷ്ണൻ വെള്ളിപറമ്പ് (62), ഷമീറ പൂവാട്ടുപറമ്പ് (22), ബീഫാത്തിമ പൂവാട്ടുപറമ്പ് (52), റഹ്മാൻ (53), രാജേഷ് (39), പ്രദീപ് (18), അരുൺ (18), മണികണ്ഠൻ (35), ഷിജു (38), ശശി (53), ബിഹാർ സ്വദേശികളായ പപ്പു (29), റെജു (36). അപകടം വരുത്തിയത് ബസി​െൻറ അമിത വേഗം തൊണ്ടയാട് അപകടം തുടർക്കഥ കോഴിക്കോട്: തൊണ്ടയാട് ജങ്ഷനിൽ ബസ് തലകീഴായി മറിഞ്ഞത് അമിത വേഗം കാരണം. സിഗ്നലിൽ ചുവപ്പ് തെളിയുന്നതിനുമുമ്പ് കടന്നുപോകുന്നതിനായി ഇറക്കത്തിൽവെച്ച് വേഗം കൂട്ടുകയായിരുന്നുവെന്ന് യാത്രക്കാരിയും അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ സ്കൂൾ വിദ്യാർഥിനിയുമായ ചേവരമ്പലം സ്വദേശിനി ഗാർഗി പറഞ്ഞു. ബസി​െൻറ വേഗം പെെട്ടന്ന് കൂടിയതിനുപിന്നാലെ ഡിവൈഡറിലെ വിളക്കുതൂണിലും ഇടിച്ചു. തുടർന്ന് എതിർ റോഡിലേക്ക് പോയി തലകീഴായി മറിയുകയായിരുന്നു. ബസി​െൻറ ടയറുകൾ പലതും തേഞ്ഞതാണ്. മാത്രമല്ല, അപകടസമയത്ത് നേരിയ ചാറ്റൽമഴയുമുണ്ടായിരുന്നു. ഇതുകാരണം നിയന്ത്രണംവിട്ട ബസ് റോഡിൽ തെന്നിപ്പോവുകയായിരുന്നുെവന്നും യാത്രക്കാർ പറയുന്നു. ഇൗ ഭാഗത്ത് ബസുകൾ അമിതവേഗത്തിലോടുന്നതും അപകടവും തുടർക്കഥയാണ്. അധിക ദിവസങ്ങിലും ചെറിയ ചെറിയ അപകടങ്ങളും ചില്ലുപൊട്ടുന്നതും പതിവാണ്. മിക്കപ്പോഴും സ്വകാര്യ ബസുകൾ കാറുകളുെടയും മറ്റു ചെറുവാഹനങ്ങളുടെയും പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടാകുന്നത്. ചെറിയ അപകടങ്ങൾ അപ്പോൾതന്നെ ഒത്തുതീർപ്പാക്കിപോവുകയാണ് പതിവ്. ജങ്ഷനിൽ സിഗ്നലുണ്ടെങ്കിലും എപ്പോഴും പൊലീസ് സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാൽ, ബസുകളുടെ മിന്നൽവേഗതക്കെതിെര നടപടിയെടുക്കാൻ അധികൃതർ തയാറാവില്ലെന്നും പ്രദേശത്തെ വ്യാപാരികൾ പറയുന്നു. ജൂൺ 11ന് തൊണ്ടയാട് ട്രാഫക് സിഗ്നലിൽ നിർത്തിയിട്ട സ്വകാര്യ ബസിനു പിന്നിൽ മറ്റൊരു ബസിടിച്ച് നിരവധി പേർക്കാണ് പരിക്കേറ്റത്. അരീക്കോടുനിന്ന് കോഴിക്കോേട്ടക്ക് പോവുകയായിരുന്ന സൂര്യോദയ ബസിൽ മാവൂർ–കോഴിക്കോട് റൂട്ടിലോടുന്ന പാലക്കടവത്ത് ബസാണ് ഇടിച്ചത്. മാത്രമല്ല, ജൂൺ പത്തിന് ഹർത്താൽദിനത്തിൽ പുലർച്ചെ കൊല്ലത്തുനിന്ന് മൂകാംബിക ക്ഷേത്രത്തിലേക്കുപോയ കാർ തൊണ്ടയാട് ബൈപാസിൽ ചരക്കുലോറിയിലിടിച്ച് വയോധികനും പേരക്കുട്ടിയും മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.