മട്ടന്നൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യ ചികിത്സാസംവിധാനമുള്ള ആരോഗ്യകിരണം പദ്ധതി മട്ടന്നൂര്‍ ഗവ. ആശുപത്രിയിൽ ആരംഭിച്ചതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഷമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാറിെൻറ രാഷ്ട്രീയ ബാല്‍ സ്വസ്തി കര്‍മ എന്ന പദ്ധതിയാണിത്. കമ്യൂണിറ്റി ഹെല്‍ത്ത് സെൻറര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് സൗജന്യ ചികിത്സ പദ്ധതി നടപ്പാക്കുന്നത്. ഒ.പി ടിക്കറ്റ്, ലാബ്, ഡൻറല്‍, സ്‌കാനിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് സൗജന്യ ചികിത്സ നല്‍കുന്നത്. ഒ.പി ടിക്കറ്റിന് രണ്ടു രൂപയും ലാബില്‍ 50 രൂപയും ഡൻറല്‍ വിഭാഗത്തില്‍ 30 രൂപ മുതല്‍ 100 രൂപയുമാണ് മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും നിലവില്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇനിമുതല്‍ 18 വയസ്സിന് താഴെയുള്ളവര്‍ ഈ ഫീസ് നല്‍കേണ്ടതില്ല. ദിവസവും വിവിധരോഗം ബാധിച്ച് നൂറുകണക്കിന് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. സൗജന്യപദ്ധതി ആരംഭിച്ചതോടെ നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ല എന്നത് പദ്ധതിയുടെ പ്രത്യേകതയാണെന്നും ജന്മനാവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ചികിത്സയും തുടര്‍ചികിത്സക്ക് ആവശ്യമായ സഹായവും ലഭിക്കുന്നതാണ് പദ്ധതിയെന്നും ഡോ. കെ. സുഷമ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ കെ. ശോഭന, ആേരാഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍. സത്യേന്ദ്രനാഥ് എന്നിവരും പങ്കെടുത്തു. ബഡ്‌സ് സ്‌കൂള്‍ ശിലാസ്ഥാപനം മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ പഴശ്ശിരാജാ ബഡ്‌സ് സ്‌കൂള്‍ കെട്ടിടനിർമാണ ശിലാസ്ഥാപനച്ചടങ്ങ് ശനിയാഴ്ച രാവിെല 10ന് കൈലാസ് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഇ.പി. ജയരാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 3.3 കോടി രൂപ ചെലവില്‍ പഴശ്ശി കന്നാട്ടുംകാവിലാണ് പഴശ്ശിരാജാ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.