കൊട്ടിയൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള താൽക്കാലിക ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവൃത്തിക്കുന്നതും ലൈസൻസില്ലാത്തതുമായ ഹോട്ടൽ പൂട്ടിച്ചു. മുൻകൂർ നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടാവാത്തതിനാലാണ് ഹോട്ടൽ പൂട്ടിച്ചത്. മറ്റ് എട്ടോളം ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും പിഴ ഇൗടാക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് ജീവനക്കാരായ പി. സുധീഷ് കുമാർ, കെ.ജെ. ബേബി, കെ.എം. ഷാജി, ബാബുരാജ്, എം. മനോജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.