അഴിയൂർ ഗവ. എച്ച്​.എസ്​.എസ് ​ഇന്ന് തുറക്കും

മാഹി: എസ്.എഫ്.ഐ--എം.എസ്.എഫ് സംഘർഷമുണ്ടായ അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം ബുധനാഴ്ച തുറന്ന് പ്രവർത്തിക്കും. സർവകക്ഷി പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ യോഗത്തിലെടുത്ത തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് സ്കൂൾ തുറക്കുന്നത്. സ്കൂൾ കോമ്പൗണ്ടിൽ പ്രകടനങ്ങൾ നിരോധിക്കാനും പുറത്തുനിന്നുള്ള ഇടപെടൽ അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു. വിദ്യാർഥി സംഘടന പ്രതിനിധികളുടെ യോഗം അടുത്തദിവസം വിളിച്ചുചേർക്കും. സ്കൂൾ പരിസരത്തെ പൂവാല സംഘത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയമാണെന്ന് യോഗത്തിൽ വിമർശമുയർന്നു. വിദ്യാലയത്തിലെ കുടിവെള്ള പൈപ്പുകളടക്കം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് അധ്യക്ഷത വഹിച്ചു. ചോമ്പാൽ എസ്.ഐ പി.കെ. ജിതേഷ്, എ.ടി. ശ്രീധരൻ, കെ. വത്സൻ, കെ. പ്രേമലത, കെ. രമാബായ്, ടി.പി. ബിനീഷ്, പി.എം. അശോകൻ, കെ. അൻവർ ഹാജി, പ്രദീപ് ചോമ്പാല, സാഹിർ പുനത്തിൽ, എ.വി. സനീജ്, കെ.വി. രാജൻ, കെ.പി. രവീന്ദ്രൻ, സാലിം പുനത്തിൽ, ഒ. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.