ഇഫ്​താർസംഗമങ്ങൾ സമൂഹത്തി​െൻറ ആഘോഷമായി മാറുന്നു- ^ബെന്യാമിൻ

ഇഫ്താർസംഗമങ്ങൾ സമൂഹത്തി​െൻറ ആഘോഷമായി മാറുന്നു- -ബെന്യാമിൻ കണ്ണൂർ: ഇഫ്താർസംഗമങ്ങൾ ഒരു മതത്തിൽനിന്ന് മാറി സമൂഹത്തി​െൻറ ആേഘാഷമായി മാറിയെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ജില്ല ലൈബ്രറി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും മതസൗഹാർദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ബിഷപ് അലക്സ് വടക്കുംതല, ഇസഹാക്ക് പാലക്കോട്, ഫാ. ജോസഫ് കവനാടിയിൽ, ദേശാഭിമാനി മാനേജർ സജീവ് കൃഷ്ണ, തഹസിൽദാർ വി.എം. സജീവൻ, പ്രസ്ക്ലബ് പ്രസിഡൻറ് കെ.ടി. ശശി, പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡയറക്ടർ ടി. ഷൈൻ, ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, സാക്ഷരത മിഷൻ കോഒാഡിനേറ്റർ ഷാജു ജോൺ എന്നിവർ സംസാരിച്ചു. എം. മോഹനൻ അധ്യക്ഷത വഹിച്ചു. പി.കെ. ബൈജു സ്വാഗതവും എ. പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.