വയൽനികത്തൽ: മുസ്​ലിംലീഗ്​ താലൂക്ക്​ ഒാഫിസ്​ പിക്കറ്റ്​ 20ന്​

കാസർകോട്: ബെദിരയിൽ രണ്ടേക്കറോളം വരുന്ന വയൽ മണ്ണിട്ട് നികത്തിയതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 20ന് രാവിലെ 10ന് താലൂക്ക് ഒാഫിസ് പിക്കറ്റ് ചെയ്യുമെന്ന് മുസ്ലിംലീഗ് നഗരസഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയൽനികത്തിയതിന് സംരക്ഷണം ലഭിക്കാൻ നികത്തിയവർ സി.പി.എമ്മിൽ ചേർന്നിരിക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സമരസമിതി ചെയർമാൻ കെ. അബ്ദുറഹ്മാൻ കുഞ്ഞി മാസ്റ്റർ, കൺവീനർ സി.എ. മുഹമ്മദ് കുഞ്ഞി, ഹമീദ് ബെദിര, സി.എ. അബ്ദുല്ലക്കുഞ്ഞി, ബി.എ. കുഞ്ഞഹമ്മദ്, മമ്മു ചാല എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.