വിദ്യാരംഗം കലാസാഹിത്യവേദി ഉദ്​ഘാടനം

കോളിയടുക്കം: കോളിയടുക്കം ഗവ. യു.പി സ്‌കൂളിൽ 'അക്ഷരം' വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം എഴുത്തുകാരൻ സുറാബ് നിർവഹിച്ചു. പ്രധാനാധ്യാപകൻ എ. പവിത്രൻ അധ്യക്ഷതവഹിച്ചു. മാതൃവായനാപദ്ധതി പഞ്ചായത്ത് അംഗം വി. ഗീത, മദർ പി.ടി.എ പ്രസിഡൻറ് ഉഷാ രവീന്ദ്രന് പുസ്തകം നൽകി ഉദ്ഘാടനംചെയ്തു. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് പി. വിജയൻ നിർവഹിച്ചു. സ്‌കൂൾ ലീഡർ മന്യ ഏറ്റുവാങ്ങി. കെ. രാധക്കുട്ടി സ്വാഗതവും പി. അഭയ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.