മിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്; വീടി​െൻറ ചുവർ തകർന്നു

മഞ്ചേശ്വരം: മജിബയൽ ഗൊഡെയിൽ മിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്. മിന്നലിൽ വീടി​െൻറ ചുവർ ഭാഗികമായി തകർന്നു. ബയല്‍കൊഡെ അംഗന്‍വാടിക്കു സമീപത്തെ അബ്‌ദുല്ല--സുഹറ ദമ്പതികളുടെ മക്കളായ ശാഹില്‍ (13), മന്‍സില്‍ (21) എന്നിവര്‍ക്കാണ്‌ മിന്നലേറ്റത്‌. വീട്ടിലെ ഫാൻ, ടി.വി ഉൾപ്പെടെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണ്‌ സംഭവം. അബ്‌ദുല്ല ഗള്‍ഫിലാണ്‌. സുഹറയും രണ്ടു മക്കളും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.