കല്ലട്ക്കയിലെ പൊലീസ് ഭീകരത മനുഷ്യാവകാശ ലംഘനം ---സക്സേന മംഗളൂരു: ആളുകളെ തിരഞ്ഞ് രാത്രി വീടുകളില്‍ അതിക്രമിച്ച് കയറുന്ന പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷ മീര സക്സേന. സിറ്റി പൊലീസ് സംഘടിപ്പിച്ച മനുഷ്യാവകാശം സംബന്ധിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിരപരാധികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും അര്‍ധരാത്രിയില്‍ വീടുകളില്‍ അതിക്രമിച്ച് കയറുന്നതും ഭീകരത സൃഷ്ടിക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് കല്ലട്ക്ക സംഭവ പശ്ചാത്തലത്തില്‍ അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കസേരയും നിരപരാധികള്‍ക്ക് ലോക്കപ്പും എന്നത് പൊലീസ് സ്റ്റേഷനുകള്‍ക്ക് മനുഷ്യാവകാശ സംരക്ഷണ മുഖം നല്‍കില്ല. ചടങ്ങിൽ കമീഷണര്‍ ടി.ആര്‍. സുരേഷ, ബ്രിന്ദ അഡിഗ, വിദ്യ ദിനകര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.