കയ്യൂർ ഗവ. ഹയർ സെക്കൻഡറി വജ്രജൂബിലി ആഘോഷത്തിന് തുടക്കമായി

ചെറുവത്തൂർ: കയ്യൂര്‍ ഗവ. വൊക്കഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ വജ്രജൂബിലിയാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിരമിച്ച ടി.വി. ജാനകി, എ.വി. പവിത്രന്‍ എന്നീ അധ്യാപകര്‍ക്ക് പി. കരുണാകരന്‍ എം.പി ഉപഹാര സമർപ്പണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള, ജോസ് പതാല്‍, യു. സുമിത്ര, ദിലീപ് തങ്കച്ചന്‍, എം. ഉബൈദുല്ല, ടി.ഡി. മാത്യു, കെ. ഷീന, പി.പി. മോഹനന്‍, കെ.വി. പുരുഷോത്തമന്‍, എം.ഡി. സുജ എന്നിവര്‍ സംസാരിച്ചു. എം. ബാലകൃഷ്ണന്‍ സ്വാഗതവും ടി.വി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.