കട്ടിലിൽനിന്ന്​ വീണ്​ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തലശ്ശേരി: കഴിഞ്ഞയാഴ്ച ഉറക്കത്തിൽ കട്ടിലിൽനിന്ന് വീണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചേറ്റംകുന്ന് എം.എ ക്വാർേട്ടഴ്സിൽ ചാലിൽ ഫാത്തിമ എന്ന കുഞ്ഞിപ്പാത്തു (65) നിര്യാതയായി. തനിച്ച് താമസിക്കുന്ന ഇവരെ നാല് ദിവസമായി വീടിന് വെളിയിൽ കാണാത്തതിനെ തുടർന്ന് അയൽക്കാർ നടത്തിയ അന്വേഷണത്തിലാണ് കട്ടിലിൽനിന്ന് വീണ് അബോധാവസ്ഥയിലായ നിലയിൽ കാണുന്നത്. തുടർന്ന് ഫയർഫോഴ്സി​െൻറ സഹായത്തോടെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ഭർത്താവ്: പരേതനായ ഉസ്മാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.