കല്ലട്ക്ക: ആര്‍.എസ്.എസ് നേതാവിനെ അറസ്​റ്റ് ചെയ്യാൻ എസ്.പിക്ക് മന്ത്രി റൈയുടെ നിര്‍ദേശം

മംഗളൂരു: കല്ലട്ക്കയെ സംഘര്‍ഷത്തിലേക്ക് നയിച്ച അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആർ.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈയുടെ നിര്‍ദേശം. ജില്ല പൊലീസ് സൂപ്രണ്ട് ഭുഷന്‍ ഗുലബ്രാവോ ബോറസിനെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് ഭട്ടിനെതിരെ വധശ്രമക്കേസുകള്‍ ചുമത്താന്‍ മന്ത്രി ആവശ്യപ്പെട്ടത്. ഭട്ടി‍​െൻറ അക്രമപശ്ചാത്തലവും ന്യൂനപക്ഷവിരുദ്ധ നിലപാടും പൂര്‍വകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി എസ്.പിയോട് വിവരിച്ചു. അതേസമയം, കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ മന്ത്രിയും എസ്.പിയും തമ്മില്‍ നടത്തിയ സംഭാഷണത്തി‍​െൻറ വിഡിയോ ദൃശ്യങ്ങള്‍ തല്‍ക്ഷണം പുറത്ത് പ്രചരിച്ചു. ഇതോടെ സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഭട്ടിനെ പശുപാലകന്‍ എന്ന് പരിഹസിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ദിനേശ് അംന്തൂര്‍ ബണ്ട്വാള്‍ പൊലീസില്‍ പരാതി നല്‍കി. ഭട്ടിനെ അറസ്റ്റ് ചെയ്യാനുള്ള മന്ത്രിയുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ പ്രവർത്തകര്‍ മംഗളൂരു പി.വി.എസ് സര്‍ക്കിൾ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. അതിനിടെ, സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന കല്ലട്ക്കയില്‍ അക്രമികള്‍ക്ക് മുന്നറിയിപ്പും ജനങ്ങള്‍ക്ക് സുരക്ഷാസന്ദേശവും നൽകി പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.