നിയമവാഴ്​ച സർക്കാർ സി.പി.എമ്മിനുവേണ്ടി അട്ടിമറിക്കുന്നു ^ഉമ്മൻ ചാണ്ടി

നിയമവാഴ്ച സർക്കാർ സി.പി.എമ്മിനുവേണ്ടി അട്ടിമറിക്കുന്നു -ഉമ്മൻ ചാണ്ടി തലശ്ശേരി: കേരളത്തിൽ നിയമവാഴ്ച സർക്കാർ സി.പി.എമ്മിനുവേണ്ടി അട്ടിമറിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. ഇതി​െൻറ ഭാഗമായാണ് കുട്ടിമാക്കൂലിൽ അക്രമത്തിനിരയായ കോൺഗ്രസ് നേതാവ് രാജ​െൻറയും കൊല്ലപ്പെട്ട ഫസലി​െൻറയും കുടുംബത്തിന് നീതി നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് കുട്ടിമാക്കൂലിലെ രാജ​െൻറ മകൾ അഞ്ജുന ആത്മഹത്യക്ക് ശ്രമിച്ച കേസിൽ പ്രേരണാകുറ്റം ചുമത്തപ്പെട്ട ഡി.വൈ.എഫ്.െഎ നേതാക്കൾ ഉൾപ്പെടുന്ന കേസ് എഴുതിത്തള്ളിയ പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് ഡി.സി.സി തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദനാജനകമായ സംഭവമായിരുന്നു രാജനും രണ്ട് പെൺമക്കൾക്കും നേരെയുണ്ടായ അതിക്രമം. നിരന്തരമായ അന്വേഷണത്തി​െൻറ ഫലമായാണ് ഫസൽ വധക്കേസിൽ നേതാക്കൾ ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം മാറിമാറിവന്നിട്ടും അന്വേഷണമെത്തിയത് ഒരിടത്തു തന്നെയായിരുന്നു. ഇൗ രണ്ട് സംഭവങ്ങൾക്കുമെതിരെയുള്ള നിയമനടപടി അട്ടിമറിക്കുന്ന സാഹചര്യമാണ് സർക്കാറും പൊലീസും നിലവിൽ സൃഷ്ടിക്കുന്നത്. സ്വന്തക്കാരായ പ്രതികളെ രക്ഷിക്കാനായി നിയമത്തെ എങ്ങനെയും വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു നിയമവും സി.പി.എമ്മിന് പ്രശ്നമേയല്ല. ജനാധിപത്യവും നിയമവും അവർക്കുവേണ്ടി വഴിമാറുകയാണ്. ആഭ്യന്തര വകുപ്പാണ് എന്നും പ്രതിക്കൂട്ടിലാവുന്നത്. ജനാധിപത്യവും നിയമവാഴ്ചയും തകർക്കുന്നത് ആഭ്യന്തര വകുപ്പാണ്. ജനാധിപത്യത്തി​െൻറ അധികാരവും അവകാശവും അനുഭവിക്കുന്ന സി.പി.എം ജനങ്ങളോടുള്ള ചുമതലകൾ പാലിക്കാൻ തയാറാകുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, കെ.സി. ജോസഫ് എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, വി.കെ. നാരായണൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി സെക്രട്ടറി സി.ടി. സജിത്ത് സ്വാഗതം പറഞ്ഞു. ജനകീയ സദസ്സ് തലശ്ശേരി: ബ്രണ്ണന്‍ കോളജ് മാഗസിനില്‍ ദേശവിരുദ്ധ ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രസിദ്ധീകരിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരെ അശ്ലീല സാഹിത്യം പ്രസിദ്ധീകരിച്ചതിനു കൂടി കേസെടുക്കണമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുന്‍ മന്ത്രി കെ. സുധാകരന്‍ ആവശ്യപ്പെട്ടു. മാഗസിന്‍ സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പട്ട് ധര്‍മടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്രണ്ണന്‍ കോളജിനു മുന്നില്‍ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുക്കുടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. വി.എ. നാരായണന്‍, കുന്നുമ്മല്‍ ചന്ദ്രന്‍, മമ്പറം ദിവാകരന്‍, കണ്ടോത്ത് ഗോപി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.