ലീഗിനെതിരെയുള്ള ആരോപണം അടിസ്​ഥാനരഹിതമെന്ന്​

പുതിയതെരു: കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.സി.പി. ഫൗസിയ രാജിവെച്ചത് മുസ്ലിം ലീഗ് സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. പ്രസിഡൻറ് രാജി സന്നദ്ധത അറിയിച്ച് മാര്‍ച്ച് 15നാണ് കത്തുനല്‍കുന്നത്. എന്നാല്‍, രാജി സ്വീകരിക്കാതെ തൽസ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉംറ തീർഥാടത്തിനായി പ്രസിഡൻറ് ഒരുമാസം അവധിയില്‍ പ്രവേശിച്ചു. അവധികഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ യു.ഡി.എഫ് യോഗം ചേര്‍ന്ന് തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തുടരാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രസിഡൻറായിരിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയും മുന്നണിയും പൂര്‍ണ പിന്തുണയാണ് നല്‍കിയത്. വസ്തുതകള്‍ ഇതായിരിക്കെ ലീഗിനെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും യോഗം വിലയിരുത്തി. കെ.പി. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുല്‍ സലാം, കെ.പി. യൂസുഫ്, ഹംസ മൗലവി, മുഹമ്മദ് കുട്ടി ഹാജി, പി.പി. മജീദ് ഹാജി, എം.അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.