ആറളത്തെ ആദിവാസികള്‍ക്ക് കൈത്താങ്ങുമായി ദിവ ചാരിറ്റബിള്‍ ട്രസ്​റ്റ്

കേളകം: ആറളത്തെ ഭുരിതമനുഭവിക്കുന്ന ആദിവാസികള്‍ക്ക് കാരുണ്യത്തി​െൻറ കൈത്താങ്ങുമായി കണ്ണൂരിലെ ദിവ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങള്‍ക്കും ചതിരൂര്‍ 110 കോളനിയിലെ കുടുംബങ്ങള്‍ക്കുമാണ് ഭക്ഷ്യസാധനങ്ങൾ നൽകിയത്. ദിവ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡൻറും കണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സനുമായ റോഷ്നി ഖാലിദി​െൻറ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. മേഖലയിലെ നൂറോളം കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചു. ട്രസ്റ്റ് ജന. സെക്രട്ടറി മഞ്ജുഷ മോഹന്‍, ആശലത വത്സന്‍, സുല്‍ഫത്ത്, ശാന്തി അമര്‍നാഥ്, ശോഭ കുരുവിള എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. ആറളം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ റഹിയാനത്ത് സുബി, എന്‍.മുഹമ്മദ്, ഇബ്രാഹീം പയ്യോളി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.