വായന ദിനത്തില്‍ വായനക്കാര്‍ഡുമായി വിദ്യാർഥികള്‍

ചെറുപുഴ: ചെറുപുഴ ജെ.എം.യു.പി സ്കൂളില്‍ വായന ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലുള്ള വാക്യങ്ങള്‍ ശേഖരിച്ച് അവ കാര്‍ഡ് രൂപത്തിലാക്കി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമെത്തിച്ചു. എല്ലാ ക്ലാസിലെയും കുട്ടികള്‍ വായനദിന പത്രിക തയാറാക്കി. വായനദിന സന്ദേശം, പുസ്തക വിതരണം എന്നിവയും നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ബുള്‍ബുള്‍ എന്നിവ ശേഖരിച്ച പുസ്തകങ്ങള്‍ വിദ്യാലയത്തിലെ എല്ലാ ക്ലാസുകള്‍ക്കും കൈമാറി. കോഴിച്ചാല്‍ സ​െൻറ് അഗസ്റ്റ്യന്‍സ് എൽ.പി സ്കൂളില്‍ വായനദിനത്തി​െൻറ ഉദ്ഘാടനം റിട്ട. എ.ഇ.ഒ കെ.സി. ജോസഫ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് മോന്‍സി പുറംചിറ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കൊച്ചുറാണി ജോര്‍ജ്, മുഖ്യാധ്യാപിക എ.വി. ത്രേസ്യാമ്മ, സാമുവല്‍ റോയി, അമല്‍ ജോര്‍ജ്, നിജ എന്നിവര്‍ സംസാരിച്ചു. തിരുമേനി എസ്.എൻ.ഡി.എൽ.പി സ്കൂളില്‍ നടന്ന വായന ദിന പരിപാടികള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വി.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.എന്‍. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പി.എം. സെബാസ്റ്റ്യന്‍, എന്‍.ജെ. വര്‍ഗീസ്, ഷാജന്‍ ജോസ്, മഞ്ജു മധു, ടി. നിഷാകുമാരി എന്നിവര്‍ സംസാരിച്ചു. പെരിങ്ങോം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന പെരിങ്ങോം പഞ്ചായത്ത്തല വായന വാരാചരണത്തി​െൻറ ഉദ്ഘാടനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജെയിംസ് ജോണ്‍, പി. സതീശന്‍, പ്രദീപ് കുമാര്‍, മദര്‍ പി.ടി.എ പ്രസിഡൻറ് വസന്തകുമാരി, പ്രിന്‍സിപ്പല്‍ കെ. ഗോപിനാഥന്‍, പ്രധാനാധ്യാപിക എ.എം. രാജമ്മ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.