ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പയ്യന്നൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെൽഡിങ് തൊഴിലാളി ഏറ്റുകുടുക്ക ഒയോളത്തെ വിജിൻ തോമസ് (30) ആണ് മരിച്ചത്. കണ്ടോത്ത് ദേശീയപാതയിൽ ദിനേശ് ഭവന് സമീപം തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. വിജിൻ തോമസായിരുന്നു ബൈക്കോടിച്ചിരുന്നത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോസ്ബിൻ ജോസഫിനും (26) പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ ഭാഗത്തുനിന്നും വരുകയായിരുന്ന ബൈക്കും കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വരുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വിജിൻ തോമസിന് ഗുരുതര പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ആദ്യം പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. തോമസി​െൻറയും (കുഞ്ഞുമോൻ) പരേതയായ മോളിയുടെയും മകനാണ് വിജിൻ തോമസ്. സഹോദരങ്ങൾ: ബിനോയ് തോമസ്, സിസ്റ്റർ ഗ്ലെയ്സി, മിനി, ചിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.