വായന ദിനം

പാനൂർ: കേരളത്തിൽ യഥാർഥ മനുഷ്യരുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന് സാഹിത്യകാരൻ കടത്തനാട് നാരായണൻ പറഞ്ഞു. വായന വാരാഘോഷങ്ങളുടെ പാനൂർ ഉപജില്ലതല ഉദ്ഘാടനം മൊകേരി ഈസ്റ്റ് യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് കെ.പി. ബാബുരാജ് മുഖ്യാതിഥിയായി. മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വത്സൻ, എ.ഇ.ഒ സി.കെ. സുനിൽകുമാർ, ബി.പി.ഒ എം.പി. പ്രദീപൻ, കെ.പി. പ്രദീപ്കുമാർ, കെ. ദിപിൻ, ഉമ രാഹുലൻ, എൻ.പി. ശശികുമാർ, വി.പി. റീജ, കെ. കൃഷ്ണൻ, കെ.വി. സിന്ധു, ടി.കെ. ബീന, പി. ബീന എന്നിവർ സംസാരിച്ചു. ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിൽ അക്ഷരോത്സവം എ.ഇ.ഒ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ മാവിലേരിയിലെ എം. ഗോപാലൻ മാസ്റ്ററെ ആദരിച്ചു. കെ.പി.എ. റഹീം മാസ്റ്റർ വായനാനുഭവം പങ്കുവെച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവവിദ്യാർഥി ജൂന വേണുഗോപാലിന് ചടങ്ങിൽ ഉപഹാരം നൽകി. സ്കൂൾ വികസന സമിതിക്ക് സഹ്റ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ നൽകിയ ഗ്രീൻ ബോർഡുകൾ സഹ്റ പ്രതിനിധി മുഹമ്മദലിയിൽനിന്ന് എ.ഇ.ഒ ഏറ്റുവാങ്ങി. പ്രഥമാധ്യാപകൻ എം.പി. വിനോദൻ അധ്യക്ഷത വഹിച്ചു. ബി.പി.ഒ പ്രദീപൻ മാസ്റ്റർ, ടി. ജോഷി, എം. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.