അനുമോദനം

എടക്കാട്: കടമ്പൂർ നിത്യാനന്ദ വായനശാല -ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ, മേഖലയിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു, സ്കോളർഷിപ് പരീക്ഷകളിൽ ജേതാക്കളായവർക്ക് അനുമോദനവും ഉപഹാര വിതരണവും നടത്തി. മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത് ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡൻറ് കെ.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ പി.വി. പ്രേമവല്ലി, എ.വി. അനിൽകുമാർ, എം.കെ. അബൂബക്കർ, നാവത്ത് ചന്ദ്രൻ, കെ.കെ. സുരേശൻ മാസ്റ്റർ, പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഹിമേഷ് കരിപ്പള്ളി സ്വാഗതവും സലീഷ് സുധാകർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.