സ്ത്രീമുന്നേറ്റത്തിൽ വിജയം സുനിശ്ചിതം- ഫാ. തൈത്തോട്ടം മാഹി: സ്ത്രീകൾ സംഘടിച്ച് മുന്നിട്ടിറങ്ങിയിട്ടുള്ള സമരങ്ങളൊന്നുംതന്നെ എവിടെയും പരാജയപ്പെട്ടിട്ടില്ലെന്നും സ്ത്രീ കൂട്ടായ്മ രംഗത്തിറങ്ങിയാൽ വിജയം സുനിശ്ചിതമാണെന്നും മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഫാ.തോമസ് തൈത്തോട്ടം. മാഹിയിൽ ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കുന്നതിനെതിരെയുള്ള ബഹുജന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറന്ന മദ്യഷാപ്പുകൾക്കെതിരെ ന്യായമായും സമാധാനപരമായും സമരം ചെയ്തവർക്കുനേരെ പൊലീസ് കൈക്കൊണ്ട നടപടി നീതിപൂർവമായിരുന്നില്ലെന്ന് ഡോ.വി. രാമചന്ദ്രൻ എം.എൽ.എ ചൂണ്ടിക്കാട്ടി. സമ്മേളനാനന്തരം ഇഫ്താർ സംഗമവും നടത്തി.ജനകീയ കൂട്ടായ്മ നടത്തിയ സമ്മേളനത്തിൽ പി.സി.എച്ച്. ശശിധരൻ അധ്യക്ഷത വഹിച്ചു. എം. സുരേന്ദ്രൻ, അഡ്വ.പി.വി. സൈനുദ്ദീൻ, കെ.പി. സുനിൽകുമാർ, പി.വി. ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. സാഹിത്യകാരൻ എം. മുകുന്ദൻ സംബന്ധിച്ചു. ഐ. അരവിന്ദൻ, ഇ.കെ. റഫീഖ്, സി.എച്ച്. പ്രഭാകരൻ, ഇ.കെ. മുഹമ്മദലി, വിനയൻ പുത്തലം, മനോളി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.