സമസ്ത പൊതുപരീക്ഷ: സറോളി ദാറുൽ ഉലൂം മദ്‌റസക്ക് നൂറുമേനി

ഗാളിമുഖം: ഇസ്‌ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ (സുന്നി വിദ്യാഭ്യാസ ബോർഡ്) 5, 7, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ പൊതുപരീക്ഷയിൽ സറോളി ദാറുൽ ഉലൂം മദ്റസയിലെ മുഴുവൻ വിദ്യാർഥികളും വിജയംനേടി. പത്താം ക്ലാസിലെ നഫീസത്ത് മഹഷിയ ജില്ലയിൽ രണ്ടാം സ്ഥാനവും ഫാത്തിമത്ത് ജുവൈരിയ ദേലംപാടി റേഞ്ചിൽ രണ്ടാം സ്ഥാനവും നേടി. ഏഴാം ക്ലാസിലെ ഷാഹുൽ ഹമീദ്, നഫീസത്ത് മിസ്‌രിയ എന്നീ വിദ്യാർഥികൾ ദേലംപാടി റേഞ്ചിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വിദ്യാർഥികളെയും അധ്യാപകരായ സുലൈമാൻ സഅദി കൊട്ടിയാടി, ഇബ്രാഹീം നഈമി പള്ളങ്കോട്, മുഹമ്മദ് ഹനീഫി കുമ്പറ എന്നിവരെയും സറോളി രിഫാഇയ്യ ജമാഅത്ത് കമ്മിറ്റിയും മദ്റസ മാനേജ്‌മ​െൻറ് കമ്മിറ്റിയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.