ബോവിക്കാനം എ.യു.പി സ്​കൂളിൽ വായനാ വാരാചരണം

കാസർകോട്: ബോവിക്കാനം എ.യു.പി സ്കൂളിൽ വായനാവാരം ആചരിക്കും. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ച രണ്ടിന് സാഹിത്യകാരൻ സുറാബ് ഉദ്ഘാടനം ചെയ്യും. കെ. ദാമോദരൻ മാസ്റ്റർ മുഖ്യാതിഥിയാകും. നാളെ പി.എൻ. പണിക്കർ അനുസ്മരണം, 21ന് പുസ്തകപ്രദർശനം, 22ന് സാഹിത്യ ക്വിസ്, 23ന് പുസ്തകചർച്ച എന്നീ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഹെഡ്മിസ്ട്രസ് കെ.െഎ. വിമല അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ചെയർമാൻ ഉണ്ണികൃഷ്ണൻ അണിഞ്ഞ സ്വാഗതവും കൺവീനർ ശിവനന്ദന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.