ബന്തടുക്കയിൽ വീട്​ കത്തിനശിച്ചു

കാസർകോട്: ബന്തടുക്ക മാണിമൂലയിൽ വീട് കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന യുവതിയെയും കുഞ്ഞിനെയും നാട്ടുകാർ രക്ഷിച്ചു. മാണിമൂല ബേത്തലം അംഗൻവാടിക്ക് സമീപത്തെ ചെത്തുതൊഴിലാളി പി.ആര്‍. സലിയുടെ വീടിനാണ് തീപിടിച്ചത്. ഭാര്യ സതീദേവിയും രണ്ടുവയസ്സുള്ള മകന്‍ ശ്യാമും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളഭാഗത്ത് ഉണക്കാൻ സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റുകൾക്ക് തീപിടിച്ച് വീടി​െൻറ മേൽക്കൂരയിലേക്ക് പടരുകയായിരുന്നു. ഇതറിയാതെ വീട്ടിനകത്തിരുന്ന യുവതിയെയും കുഞ്ഞിനെയും പുക ഉയരുന്നതുകണ്ട് ഒാടിയെത്തിയ പരിസരവാസികള്‍ വീടിന് പുറത്തെത്തിച്ചശേഷം തീയണക്കുകയായിരുന്നു. മണ്‍കട്ടകൊണ്ട് നിര്‍മിച്ച വീടി​െൻറ മേല്‍ക്കൂര ആസ്ബസ്റ്റോസ് ഷീറ്റും ഓടും മേഞ്ഞതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.