മാണിയൂർ മഹാദേവ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം

വെള്ളരിക്കുണ്ട്: എടത്തോട് പരപ്പ മാണിയൂർ മഹാക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം 20 മുതൽ -------------വരെ നടക്കും. ഒന്നരക്കോടിയോളം രൂപ മുടക്കിയാണ് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ക്ഷേത്രം പുനരുദ്ധരിച്ചത്. പുനഃപ്രതിഷ്ഠാ കർമങ്ങൾക്ക് ആലമ്പാടി പദ്മനാഭ പട്ടേരി മുഖ്യകാർമികത്വം വഹിക്കും. 19ന് കലവറനിറക്കൽ ചടങ്ങോടെ മഹോത്സവം തുടങ്ങും. 20ന് വൈകീട്ട് അഞ്ചിന് ആചാര്യന്മാരെ സ്വീകരിക്കൽ, തുടർന്ന് ക്ഷേത്രശിൽപികളെ ആദരിക്കൽ, തുടർന്ന് ദിവസവും വിവിധതരം പൂജാവിധികൾ, ആധ്യാത്മികപ്രഭാഷണം, സ്േനഹഭാഷണം, ഭക്തിഭാഷണം, ഭജന, നാമജപം, നൃത്തനൃത്യങ്ങൾ, സംഗീതനിശ, തിരുവാതിര, മംഗലംകളി, ശിങ്കാരിമേളം, ഓട്ടൻതുള്ളൽ, തിടമ്പുനൃത്തം, ഭക്തിഗാനമേള തുടങ്ങിയവ നടക്കും. ഒരുക്കം പൂർത്തിയായതായി കെ. കരുണാകരൻ നായർ, കെ.പി. ബാലകൃഷ്ണൻ, പി. പുരുഷോത്തമൻ, മേലത്ത് നാരായണൻ നമ്പ്യാർ, ബാബു മാണിയൂർ, എ.വി. കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.