വസ്ത്രാലയത്തിലെ മാലിന്യം തോട്ടിൽ തള്ളി

കാഞ്ഞങ്ങാട്: നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തിലെ മാലിന്യം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടിൽ തള്ളി. ആവശ്യമില്ലാത്ത തുണികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് തോട്ടിൽകൊണ്ടിട്ടത്. ഞായറാഴ്ച രാവിലെ പത്രവിൽപനക്കാരനാണ് മാലിന്യക്കെട്ട് ആദ്യം കണ്ടത്. പിന്നീട് നാട്ടുകാരെയും സ്ഥലം കൗൺസിലെറയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും കൗൺസിലറും ചേർന്ന് മാലിന്യക്കെട്ട് തിരികെ കടയിൽകൊണ്ടിട്ടു. സംഭവമറിഞ്ഞ് നഗരസഭ ചെയർമാൻ വി.വി. രമേശനുമെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.