എസ്.എഫ്.ഐ പഠന ക്യാമ്പ്

കാഞ്ഞങ്ങാട്: എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പ് മുൻ കേന്ദ്ര കമ്മിറ്റി അംഗം കെ. സബീഷ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സിദ്ധാർഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ല ജോ. സെക്രെട്ടറി പി. സനൽ, ജില്ല വൈസ് പ്രസിഡൻറ് വി.പി. അമ്പിളി, ഏരിയ സെക്രട്ടറി കെ.വി. നിതിൻ, ഷിജിത, നിഖിൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി. കൃഷ്‌ണൻ സ്വാഗതം പറഞ്ഞു. മഹാകവി പി. സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.