ഡി.വൈ.എഫ്​.​െഎ വി​ജയോത്സവം

നീലേശ്വരം: ഡി.വൈ.എഫ്.െഎ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. പടന്നക്കാട് കാർഷിക കോളജ് ഒാപൺ ഒാഡിറ്റോറിയത്തിൽ പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.എം. വിനോദ് അധ്യക്ഷതവഹിച്ചു. ദ്രാവിഡ ഭാഷാശാസ്ത്ര അസോസിയേഷ​െൻറ വെങ്കിട്ടരാമയ്യ പുരസ്കാരജേതാവ് ഡോ. എ.എം. ശ്രീധരനെ എം. രാജഗോപാലൻ എം.എൽ.എ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് നീലേശ്വരം നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, എസ്.എസ്.എൽ.സി മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സി.പി.എം നീലേശ്വരം ഏരിയ സെക്രട്ടറി ടി.കെ. രവി എന്നിവർ ഉപഹാരം നൽകി. സമ്പൂർണവിജയം നേടിയ സ്കൂളുകൾക്ക് കാർഷിക കോളജ് ഡീൻ ഡോ. എം. ഗോവിന്ദൻ ഉപഹാരം നൽകി. പാലിയേറ്റിവ് കെയറുകൾക്കുള്ള ധനസഹായം ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് കെ. മണികണ്ഠൻ വിതരണംചെയ്തു. കരിന്തളം പാലിയേറ്റിവിനുവേണ്ടി കെ.പി. നാരായണനും മടിക്കൈ പാലിയേറ്റിവിനുവേണ്ടി എം. രാജനും ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, കെ.എസ്.ടി.എ ജില്ല ജോ. സെക്രട്ടറി ആർ. വിജയകുമാർ, എസ്.എഫ്.െഎ ജില്ല സെക്രട്ടറി കെ. മഹേഷ്, ഏരിയ സെക്രട്ടറി എം.വി. രതീഷ്, ഷാലു മാത്യു, പി.പി. മുഹമ്മദ് റാഫി, എ.കെ. കുഞ്ഞികൃഷ്ണൻ, കെ. കണ്ണൻ നായർ, പി.കെ. പ്രകാശൻ, കവിത കുമാരൻ എന്നിവർ സംസാരിച്ചു. സി. സുരേശൻ സ്വാഗതവും പി. ശാർങ്ഗി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.