ഹിറാ മസ്​ജിദിൽ ഇഫ്​താർസംഗമം നടത്തി

കാഞ്ഞങ്ങാട്: ഹിറാ മസ്ജിദും ജമാഅത്തെ ഇസ്ലാമി പ്രാദേശികനേതൃത്വവും സംയുക്തമായി ഇഫ്താർസംഗമം സംഘടിപ്പിച്ചു. രാഷ്ട്രീയ-മത-സാംസ്കാരിക മേഖലയിലുള്ള നിരവധിപേർ പെങ്കടുത്തു. സമകാലിക സാഹചര്യത്തിൽ മതനിരപേക്ഷതക്ക് ശക്തിപകരാൻ ഇഫ്താർ കൂട്ടായ്മകളിലൂടെ കഴിയുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കെ. കുഞ്ഞിരാമൻ എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, കാസർകോട് എ.ഡി.എം അംബുജാക്ഷൻ, ഫാ. മാത്യു ആലേങ്കാട്, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, എ.കെ. നാരായണൻ, ഡോ. കുമാർ, സി.കെ. ശ്രീധരൻ, അഡ്വ. പി. അപ്പുക്കുട്ടൻ, അഡ്വ. പി. നാരായണൻ, ജെ.ഡി.യു ജില്ല പ്രസിഡൻറ് എ.വി. രാമകൃഷ്ണൻ, വ്യാപാരി വ്യവസായി നേതാവ് സി. യൂസഫ് ഹാജി, അരവിന്ദൻ മാണിക്കോത്ത്, ഡോ. സി. ബാലൻ, അജയ്കുമാർ കോടോത്ത്, സാജിദ് മവ്വൽ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ മഹമൂദ് മുറിയനാവി, എൻ. ഉണ്ണികൃഷ്ണൻ, മഹമൂദ് മുറിയനാവി, കൗൺസിലർമാരായ എച്ച്. റംഷീദ്, കെ. സന്തോഷ്, അജാനൂർ ഗ്രാമപഞ്ചായത്തംഗം അബ്ദുൽ കരീം, പ്രസ്ഫോറം സെക്രട്ടറി ഇ.വി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹിറാ മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് ബെസ്റ്റോ അധ്യഷത വഹിച്ചു. റഫീഖ് നദ്വി റമദാൻ സന്ദേശം നൽകി. മുഹമ്മദ് ഫാറൂഖ് അൻസാരി ഭഗൽപൂർ ഖിറാഅത്ത് നടത്തി. ടി. മുഹമ്മദ് അസ്ലം സ്വാഗതവും സി.എച്ച്. ഇബ്രാഹീം മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.