പാനൂർ: പാനൂർ മസ്ജിദ് റഹ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാനൂർ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ ഉദ്ഘാടനം ചെയ്തു. തണലത്ത് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വള്ള്യായി ശാന്തിഗിരി ആശ്രമത്തിലെ മനുചിത്ത് ജ്ഞാനതപസ്വി മുഖ്യാതിഥിയായി. നിസ്താർ അബ്ദുറബ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹീം, കെ.പി.എ. റഹീം, ഡോ. പി. മൊയ്തു, വി.പി. ചാത്തു മാസ്റ്റർ, പി.പി. സുലൈമാൻ ഹാജി, പി.കെ. ഷാഹുൽ ഹമീദ്, രാജേഷ് നേതാജി, കെ.കെ. അസ്ലം, എ. അബൂബക്കർ എന്നിവർ സംസാരിച്ചു. വായന ക്വിസ് മത്സരം പാനൂർ: വിദ്യാരംഗം കലാസാഹിത്യവേദി പാനൂർ ഉപജില്ലതലത്തിൽ വായന ക്വിസ് മത്സരം നടത്തുന്നു. ജൂൺ 30ന് പാനൂർ ബി.ആർ.സി ഹാളിൽ വൈകീട്ട് മൂന്നിനാണ് മത്സരം. യു.പി വിഭാഗത്തിൽനിന്ന് രണ്ടു വിദ്യാർഥികൾ വീതമുള്ള ടീമുകൾക്ക് പങ്കെടുക്കാം. പേരുവിവരം 27നകം വിദ്യാരംഗം കോഓഡിനേറ്റർക്ക് നൽകണം. വിദ്യാരംഗം വാർഷിക ജനറൽ ബോഡി യോഗം എ.ഇ.ഒ സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.എം. സുനലൻ, സുന്ദരേശൻ തളത്തിൽ, കെ.കെ. ബാലകൃഷ്ണൻ, എ.കെ. സുധാമണി, എം.ടി. അനിത, ടി.കെ. അരുൺകുമാർ, ടി.എൻ. രാമദാസ്, എം.പി. ദിനേശൻ എന്നിവർ സംസാരിച്ചു. വായനപക്ഷാചരണത്തിെൻറ ഭാഗമായി ഉപജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും വായന പോഷണ പരിപാടി നടത്താനും തീരുമാനിച്ചു. ഭാരവാഹികൾ: സി.കെ. സുനിൽ കുമാർ എ.ഇ.ഒ (ചെയ), കെ.കെ. ദിനേശൻ (വൈസ് ചെയ), സുന്ദരേശൻ തളത്തിൽ (കോ-ഓഡിനേറ്റർ), എ.കെ. സുധാമണി, എം.പി. ദിനേശൻ, കെ.കെ. ബാലകൃഷ്ണൻ(അസി. കോ-ഓഡിനേറ്റർമാർ), കെ.എം. സുനലൻ (ജില്ല പ്രതിനിധി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.