കണ്ണൂർ: സ്വാതന്ത്ര്യസമരസേനാനിയും സി.പി.െഎ നേതാവുമായിരുന്ന ഒ.വി. മാധവെൻറ 26-ാം ചരമവാര്ഷികാചരണത്തിെൻറ ഭാഗമായുള്ള തിങ്കളാഴ്ച വൈകീട്ട് ആറിന് വാരത്ത് നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. അനുസ്മരണപരിപാടികളുടെ ഭാഗമായി പഠനക്ലാസ് സംഘടിപ്പിച്ചു. സി.പി.െഎ ജില്ല കൗണ്‍സില്‍ അംഗം വെള്ളോറ രാജന്‍ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ പി. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിചരിത്രം സംബന്ധിച്ച് ജില്ല എക്‌സിക്യൂട്ടിവ് അംഗം വി.കെ. സുരേഷ്ബാബു ക്ലാസെടുത്തു. സമകാലിക രാഷ്ട്രീയവും സി.പി.െഎയും വിഷയത്തില്‍ അജിത്ത് കൊളാടി ക്ലാസെടുത്തു. വൈകീട്ട് വാരം അങ്ങാടി കേന്ദ്രീകരിച്ച് പ്രകടനവും സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.