എ.കെ.ജി മന്ദിരം തകർത്തു

എടക്കാട്: കടമ്പൂർ ഹൈസ്കൂളിന് സമീപത്തെ എ.കെ.ജി മന്ദിരം അടിച്ചുതകർത്തു. ഓഫിസ് വാതിലുകൾ ചവിട്ടിപ്പൊളിച്ച ആക്രമിസംഘം ടി.വി, മേശ, കസേര, ഫർണിച്ചർ എന്നിവ നശിപ്പിച്ചു. പുറത്തെ കൊടിമരവും ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച അർധരാത്രിയാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നു. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം ബ്രാഞ്ച് െസക്രട്ടറി എടക്കാട് പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ ഞായറാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.