റമദാൻ വിശേഷം

ഇതരസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമായി പാലംസൈറ്റ് വലിയ ജുമുഅത്ത് പള്ളിയിലെ ഇഫ്താർ ഇരിക്കൂർ: പള്ളികളിലും മതസ്ഥാപനങ്ങളിലും ഒരുക്കുന്ന ഇഫ്താർവിരുന്നുകൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. ഇരിക്കൂർ പാലംസൈറ്റ് വലിയ ജുമുഅത്ത് പള്ളിയിൽ എല്ലാ ദിവസങ്ങളിലും നോമ്പുതുറ, അത്താഴം വിഭവങ്ങൾ നൽകുന്നുണ്ട്. റമദാൻ ഒന്നുമുതൽ തുടങ്ങിയ നോമ്പുതുറ നോമ്പ് അവസാനംവരെയാണ് ലക്ഷ്യമിടുന്നത്. നോമ്പുതുറക്കാൻ ഇൗത്തപ്പഴം, വിവിധ പഴവർഗങ്ങൾ, വിവിധ പൊരികൾ, പലഹാരങ്ങൾ എന്നിവയാണുണ്ടാവുക. തുടർന്ന് നമസ്കാരശേഷം ഒറോട്ടി, പത്തിരി, ചപ്പാത്തി, പൊറോട്ട, വെള്ളപ്പം, കോഴിക്കറി, ബീഫ്കറി, ബിരിയാണി, കഫ്സ, കുഴിമന്തി എന്നിവയുമുണ്ടാകും. കൂടാതെ അറേബ്യൻ, ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങളും നോമ്പുതുറയുടെ മാറ്റുകൂട്ടുന്നു. തറാവീഹ് നമസ്കാരത്തിനുശേഷം മുത്താഴത്തിന് ജീരകക്കഞ്ഞിയും ഇവിടത്തെ പ്രത്യേകതയാണ്. നോെമ്പടുക്കുന്നതിനായി അത്താഴഭക്ഷണം രാത്രി 10 മുതൽ 12വരെ വലിയപള്ളിയിൽനിന്നുതന്നെ വിതരണം ചെയ്യുന്നുണ്ട്. നാട്ടിലെ പ്രധാന വ്യക്തികളാണ് ഇതി​െൻറ ചെലവു വഹിക്കുന്നത്. ഒാരോ ദിവസവും നൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ നോമ്പുമുറിക്കലിനും തുറക്കലിനും അത്താഴത്തിലും പെങ്കടുക്കുന്നുണ്ട്. നോമ്പുനാളുകളിൽ എല്ലാഭക്ഷണവും കൃത്യസമയത്ത് കിട്ടുന്നതിനാൽ നോമ്പുകാലം ഏറെ ആശ്വാസമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. മിക്കവരും അധ്വാനം കൂടുതലുള്ള ചെങ്കൽകൊത്ത്, നിർമാണ മേഖലകളിൽ തൊഴിലെടുക്കുന്നവരാണ്. ഇതരസംസ്ഥാന തൊഴിലാളികൾ പ്രാർഥനകൾക്കും കൃത്യസമയത്ത് എത്താറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.