വിള ആരോഗ്യപരിപാലന കേന്ദ്രം കെട്ടിടം ഉദ്‌ഘാടനം

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അഷ്‌റഫ് ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അസീസ് ഹാജി അധ്യക്ഷതവഹിച്ചു. കൃഷി അസി. ഡയറക്ടർ സി. അബൂബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശശികല, വാർഡ് മെംബർ സുപ്രിയ ഷേണായി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ എസ്. അനില സ്വാഗതവും അസി. കൃഷി ഓഫിസർ കെ.പി. ശിവപ്രസാദ് നന്ദിയും പറഞ്ഞു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിലെ പ്രാദേശികതലത്തിൽ കർഷകർക്ക് സസ്യരോഗ കീടനിരീക്ഷണ നിയന്ത്രണമാർഗങ്ങളും മണ്ണുപരിശോധന സേവനങ്ങളും ലഭ്യമാക്കുന്നതിന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മഞ്ചേശ്വരം കൃഷിഭവനിൽ ആരംഭിക്കുന്ന കേന്ദ്രത്തി​െൻറ കെട്ടിടമാണ് ഉദ്‌ഘാടനംചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.