ജേതാക്കളെ അനുമോദിച്ചു

ബോവിക്കാനം: മുതലപ്പാറ എ.പി.ജെ. അബ്ദുൽ കലാം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കളെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം എം.എ. അസീസ് ഉദ്‌ഘാടനം ചെയ്തു. രാഘവൻ ബെള്ളിപ്പാടി മുഖ്യാതിഥിയായി. വി. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ബോവിക്കാനം എ.യു.പി സ്‌കൂളിൽനിന്ന് വിരമിച്ച എ.വി. പ്രസന്ന ടീച്ചറെ ഹെഡ്മിസ്ട്രസ് കെ.എ. വിമല ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഖാലിദ് ബെള്ളിപ്പാടി, എം.കെ. അരവിന്ദാക്ഷൻ നമ്പ്യാർ, കെ. ജനാർദനൻ നായർ, ചന്ദ്രൻ മുരിക്കോളി, ഇ.സി. ജോസഫ്, എം.ആർ. സലീം എന്നിവർ സംസാരിച്ചു. എം.എസ്. മുഹമ്മദ് ആഷിഖ് സ്വാഗതവും എസ്.ബി. ഗോകുൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.