ഉരുവച്ചാൽ നെല്ലൂന്നിയിൽ വാഹനപകടം രണ്ട് പേർക്ക് പരിക്ക്

ഉരുവച്ചാൽ: തലശ്ശേരി മട്ടന്നൂർ റോഡിൽ നെല്ലൂന്നിക്ക് സമീപം നിടു വോട്ടും കുന്നിൽ വാഹനപകടം രണ്ട് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.കൂത്ത്പറമ്പഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ഇ ബിയുടെ ജീപ്പും മട്ടന്നുരിലേക്ക് വരുന്ന കാറുമാണ് അപകടത്തിൽ പ്പെട്ടത്. കെ എസ് ഇ ബി ജീപ്പ് ഡ്രൈവർ വേലായുധൻ ( 42) ആണ് പരിക്ക്. കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.പരിക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിസയിൽ പ്രവേശിപ്പിച്ചു. കായലോട് നിന്നും പഴശി സമ്പ് സ്റ്റേഷനിലേക്ക് വരുമ്പോഴായിരുന്നു അപകടം. മാർച്ച് മാസം ഇവിടെ ബൈക്ക് അപകടത്തിൽ ജവാൻ കൊല്ലലപട്ടിരുന്നു. വേണ്ടത്ര രീതിയിിലുള്ള സൂചന ബോർഡുകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടത്തെെ തുടർന്ന് അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.