ഒാ​േട്ടാ പണിമുടക്ക്​; യാത്രക്കാർ വലഞ്ഞു

കണ്ണൂർ: നഗരത്തിൽ യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഒാേട്ടാ പണിമുടക്ക്. സി.െഎ.ടി.യു ഒഴികെയുള്ള ഒാേട്ടാ സംഘടനകളാണ് പണിമുടക്ക് നടത്തിയത്. കെ.സി നമ്പർ നൽകുന്നതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എ.ടി.യു, െഎ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ 13 ദിവസമായി കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തി​െൻറ ഭാഗമായാണ് പണിമുടക്ക്. നഗരത്തിൽ സർവിസ് നടത്തിയിരുന്ന മിക്ക ഒാേട്ടാകളും പണിമുടക്കിയപ്പോൾ കോർപറേഷ​െൻറ മറ്റ് ഭാഗങ്ങളിൽനിന്നുള്ള ഒാേട്ടാകൾ നഗരത്തിൽ സർവിസ് നടത്തി. സർവിസ് നടത്തുന്നവരെ തടയില്ലെന്ന് നേരത്തെ സമരക്കാർ പ്രഖ്യാപിച്ചിരുന്നു. കോർപറേഷൻ രൂപവത്കരിച്ചപ്പോൾ, പഴയ നഗരസഭയിലേക്ക് കൂട്ടിച്ചേർത്ത പഞ്ചായത്തുകളിലെ ഒാേട്ടാകൾക്കും നഗരത്തിൽ സർവിസ് നടത്തുന്നതിനുള്ള കെ.സി പെർമിറ്റ് നൽകിയതിനെ തുടർന്നാണ് ഒരുവിഭാഗം ഒാേട്ടാ തൊഴിലാളികൾ സമരത്തിന് തുനിഞ്ഞത്. നഗരത്തിൽ സർവിസ് നടത്തുന്നതിന് പഴയ കെ.എം.സി പെർമിറ്റുള്ളവർക്ക് മാത്രമേ അനുമതി നൽകാൻ പാടുകയുള്ളൂവെന്നും തൃശൂർ കോർപറേഷനാക്കി ഉയർത്തിയപ്പോൾ ഇൗ രീതിയാണ് അവലംബിച്ചതെന്നും സമരക്കാർ പറയുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനാണ് സമരക്കാർ ഒരുങ്ങുന്നത്. പണിമുടക്കി​െൻറ ഭാഗമായി നടന്ന പ്രകടനത്തിന് എൻ. ലക്ഷ്മണൻ, സി.കെ. ശശികുമാർ, റിജിൻ, കുന്നത്ത് രാജീവൻ, മിൽന രാജീവൻ, സി.കെ. ജയരാജൻ, വി.വി. മഹമൂദ്, എം. സീതാറം, മുഹമ്മദ് സിനാൻ, വി. ജലീൽ എന്നിവർ നേതൃത്വം നൽകി. പൊതുയോഗം കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.