തോടല്ലിത്; ചന്തേര റെയിൽവേ അടിപ്പാതയും റോഡുമാണ്

ചെറുവത്തൂർ: മഴ തുടങ്ങിയതേ ഉള്ളൂ. ചന്തേര റെയിൽേവ അടിപ്പാത വെള്ളത്തിലായി. നിർമാണത്തിലെ അശാസ്ത്രീയതമൂലം തുടക്കംമുതൽക്കേ വെള്ളക്കെട്ട് നിലനിന്നിരുന്ന ഇവിടെ മഴക്കാലമെത്തിയതോടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. അടിപ്പാതയുടെ ഉള്ളിലും അനുബന്ധ റോഡിലുമാണ് വെള്ളക്കെട്ട്. ഇതുമൂലം അടിപ്പാത ഉദ്ഘാടനം ചെയ്യാനോ യാത്രക്കാർക്ക് തുറന്നുകൊടുക്കാനോ സാധിച്ചിട്ടില്ല. ലക്ഷങ്ങളാണ് ഈ പാതയുടെ പേരിൽ വെള്ളത്തിലായത്. പിലിക്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർക്ക് പിലിക്കോടുമായി ബന്ധപ്പെടുന്നതിനായാണ് അടിപ്പാത നിർമിച്ചത്. കാലിക്കടവിലാണ് പഞ്ചായത്ത് ഓഫിസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുള്ളത്. നിലവിൽ പിലിക്കോട് തോട്ടം ഗേറ്റ് വഴിയോ നടക്കാവ് വഴിയോ കിലോമീറ്റർ താണ്ടിവേണം ഇവിടത്തുകാർക്ക് കാലിക്കടവിലെത്താൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.