ഉരുവച്ചാൽ: ആശ്രയമില്ലാത്ത വയോധികന് കടവരാന്തയിൽ ദുരിത ജീവിതം. ഉരുവച്ചാൽ ടൗണിലാണ് 75കാരനായ കുഞ്ഞിരാമൻ ആരും തിരിഞ്ഞുനോക്കാനില്ലാതെ കടവരാന്തയിലും തെരുവോരത്തും ദിവസങ്ങൾ തള്ളിനീക്കുന്നത്. ഭാര്യയും രണ്ട് മക്കളും ഉണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കാറില്ലത്രെ. വർഷങ്ങളോളം തെങ്ങുകയറ്റ തൊഴിലാളി യായിരുന്നു. ജോലി ചെയ്യുന്ന അവസരങ്ങളിലും പഴശ്ശിയിലെ സ്വകാര്യ കെട്ടിടത്തിലായിരുന്നു താമസം. പ്രായത്തിെൻറ അവശതയെ തുടർന്ന് തൊഴിൽ ഉേപക്ഷിക്കുകയായിരുന്നു. തീരെ അവശനിലയിലായതിനെ തുടർന്ന് കുഞ്ഞിരാമൻ ബസ്സ്റ്റോപ്പുകളിലും കടത്തിണ്ണയിലുമായി കഴിഞ്ഞുകൂടുകയായിരുന്നു. കുഞ്ഞിരാമെൻറ അവസ്ഥകണ്ട് ഉരുവച്ചാൽ റെഡ്സ്റ്റാർ ക്ലബ് ഭാരവാഹികൾ അന്തിയുറങ്ങാൻ ക്ലബ് വരാന്തയിൽ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, ഇപ്പോൾ എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്ത സ്ഥിതിയിലാണ്. അറയങ്ങാട് സ്നേഹഭവനിലോ മറ്റോ എത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.