സിറ്റിയിൽ സി.പി.എം പ്രവർത്തനം ശക്തിപ്പെടുത്തും -ജയരാജൻ കണ്ണൂർ സിറ്റി: ഏത് അക്രമത്തെയും തരണംചെയ്ത് സിറ്റിയിൽ സി.പി.എമ്മിെൻറ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ജില്ല സെക്രട്ടറി പി. ജയരാജൻ. സിറ്റിയിൽ കഴിഞ്ഞദിവസം നടന്ന അക്രമത്തെ അപലപിച്ചുനടന്ന പ്രതിഷേധപ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനം നടത്തുന്നത് കുറ്റമാണോ? സമാധാനപരമായി പ്രകടനം നടത്തുന്നവരെ ഇവർ ആക്രമിച്ചത് എന്ത് അധികാരത്തിലാണ്? സി.പി.എമ്മിനെ ഞങ്ങൾ സിറ്റിയിൽ പ്രവർത്തിക്കാനനുവദിക്കില്ലെന്നും തങ്ങളുടെ കൈയിൽ ആയുധമുണ്ട് എന്ന് തെളിയിക്കുകയാണോ ഈ അക്രമത്തിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യവ്യവസ്ഥയിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അതു പോലൊരു പ്രതിഷേധത്തെയാണ് ആയുധങ്ങൾകൊണ്ട് റമദാൻമാസം നോമ്പുകാരെയടക്കം നേരിടാൻ എസ്.ഡി.പി.ഐ പ്രവർത്തകർ എത്തിയതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വയക്കാടി ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എം. ഷാജർ, ഒ.വി. ജാഫർ, കെ.പി. സുധാകരൻ എന്നിവർ സംസാരിച്ചു. കെ. ശഹറാസ് സ്വാഗതം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ജില്ല ആശുപത്രി മുതൽ സിറ്റി വരെ ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.